ക്ഷേത്ര പുരാണം

കാലങ്ങളായി യോഗീശ്വര സ്വാമിയേ ആരാധിച്ചു പോന്നിരുന്നു. ഓരോ കാലഘട്ടത്തിലും അനിവാര്യമായ പൂജകൾ നൽകി ആരാധിച്ചു പോരവേ   
കുടുംബത്തിലെ  ഒരംഗത്തിൽ ഉണ്ടായ അസ്വഭാവിക ലക്ഷണത്താൽ പ്രശ്നം വയ്ക്കുകയും പ്രശ്നവിധിയിൽ  ഒഴിവാക്കുന്ന ദേവതാഭാവം 16 വർഷം കഴിഞ്ഞ് മറ്റൊരാളിൽ കുടിയേറും എന്ന് പറയുകയുണ്ടായി. ഇപ്പോൾ  ക്ഷേത്രത്തിൽ  പിണിയാളായ്  ഇരിക്കുന്നത് ശ്രീമതി രാഗിണി അമ്മയാണ്.  പറഞ്ഞ നിയോഗം പൂർത്തീകരിച്ചത് അമ്മയിലൂടെയാണ് . അമ്മ ഇന്ന് ക്ഷേത്രസന്നിധിയിൽ ഭക്തർക്ക് വേണ്ടി സർവ്വൈശ്വര്യ പൂജയും കഷായ നിവേദ്യ പൂജയും താല സമർപ്പണം തൊട്ടിൽ സമർപ്പണം പ്രത്യക്ഷ ദർശനത്തിൽ അരുൾ ചെയ്തതിൽ പ്രകാരം നടത്തിവരുന്നു.

അമ്മ മൂന്ന് ഭാവങ്ങളിലാണ് ഇവിടെ  കുടികൊള്ളുന്നത് ഭദ്ര, സരസ്വതി, ലക്ഷ്മി  പിണിയാളിൽ മൂന്നു ഭാവങ്ങളും കാണിക്കുന്ന അമ്മ നാഗ അംശമായി മാറുമ്പോഴാണ് അമ്മയുടെ  മഹത്വം  എന്തെന്ന് അറിയുന്നത്. അത് നേരിൽ കണ്ടു അനുഗ്രഹം വാങ്ങുന്നത് ശ്രേയസ്കരമാണ് നിലവിൽ മലയാളമാസം അശ്വതി നാളിൽ നട തുറക്കുന്നു . അന്നേ ദിവസം അമ്മയെ കണ്ടു പരിഹാര കർമ്മങ്ങൾ നിർദ്ദേശിച്ച വരുടെ പ്രശ്നം അമ്മ തീർപ്പാക്കുന്നു.

മഹത്കരമായ  ലീലകൾ വിളയാടുന്ന പുണ്യക്ഷേത്രം 
ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശമേറ്റ് പരിപാവനമായ പുണ്യ ഭൂമിയിലെ അമ്മയുടെ ലീലകൾ വർണ്ണനാതീതം ആണ്.
നിഷ്കാമം ആയ ഭക്തിയിൽ നൊടിയിൽ പ്രസാദിക്കുന്ന അമ്മ മഹാക്ഷേത്ര പാതയിലേക്ക് നടന്നു തുടങ്ങിയിരിക്കുന്നു. 

എല്ലാ മഹാ ക്ഷേത്രങ്ങളിലും ദേവതാഭാവം ജീവിതയിലേക്ക് ആവാഹിക്കപ്പെടുകയാണ്.ഇവിടെ പിണിയാളിലൂടെ ദേവതാഭാവം  അനുഗ്രഹവർഷം ചൊരിയുന്ന അപൂർവമായ ആരാധന വിധികൾ നമുക്ക് ഈ സന്നിധിയിൽ കാണാൻ കഴിയും.

നിലവിൽ എല്ലാദിവസവും അനുഗ്രഹ ആലയത്തിൽ ഇരുന്നുകൊണ്ട് ഭക്തരുടെ പ്രശ്നപരിഹാരം നിർദ്ദേശിച്ചു വരുന്നു.

ക്ഷേത്ര ശില്പികൾ

ക്ഷേത്രത്തിന്റെ യജമാന സ്ഥാനം : ശ്രീ രമണൻ പുത്തൻപുരയിൽ
ക്ഷേത്ര തന്ത്രി, ആശ്രമത്തിൽ പുത്തൻ മഠം പുല്ലാഞ്ഞിക്കാട്ട്   മഠം ഭരണിക്കാവ് ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ പോറ്റി.

ക്ഷേത്ര ദൈവജ്ഞൻ : ജ്യോതിഷഭൂഷണം  ശ്രീ വള്ളികുന്നം സുരേഷ് ശർമ.

ക്ഷേത്ര സ്ഥാപതി : കേരളത്തിന് അകത്തും പുറത്തുമായി അഞ്ഞൂറിൽപരം ക്ഷേത്രങ്ങൾക്ക് ദൈവീക സ്ഥാനം നിർണയിച്ച പുത്തൂർ ശ്രീ വാസുദേവൻ ആചാരി.

വിഗ്രഹ ശില്പി : അർപ്പണബോധത്തോടെ കൂടി ഉൾ കണ്ണിലൂടെ കണ്ടു ശിലയിൽ പൂർണ്ണത വരുത്തുന്നതിൽ പ്രാവീണ്യം നേടിയ ശില്പി ചെങ്ങന്നൂർ ശ്രീ ബാലകൃഷ്ണൻ ആചാരി.

ക്ഷേത്ര ശില്പി : കലാ ചാരുത കൊണ്ട് കേരളത്തിൽ നിരവധി ക്ഷേത്രങ്ങൾ തീർത്ത ശ്രീ പഴങ്ങാലം രജീഷ് ആചാരി, ചെറുപൊയ്ക ശ്രീ മോഹനൻ

ALBUM