കാലങ്ങളായി യോഗീശ്വര സ്വാമിയേ ആരാധിച്ചു പോന്നിരുന്നു. ഓരോ കാലഘട്ടത്തിലും അനിവാര്യമായ പൂജകൾ നൽകി ആരാധിച്ചു പോരവേ
കുടുംബത്തിലെ ഒരംഗത്തിൽ ഉണ്ടായ അസ്വഭാവിക ലക്ഷണത്താൽ പ്രശ്നം വയ്ക്കുകയും പ്രശ്നവിധിയിൽ ഒഴിവാക്കുന്ന ദേവതാഭാവം 16 വർഷം കഴിഞ്ഞ് മറ്റൊരാളിൽ കുടിയേറും എന്ന് പറയുകയുണ്ടായി. ഇപ്പോൾ ക്ഷേത്രത്തിൽ പിണിയാളായ് ഇരിക്കുന്നത് ശ്രീമതി രാഗിണി അമ്മയാണ്. പറഞ്ഞ നിയോഗം പൂർത്തീകരിച്ചത് അമ്മയിലൂടെയാണ് . അമ്മ ഇന്ന് ക്ഷേത്രസന്നിധിയിൽ ഭക്തർക്ക് വേണ്ടി സർവ്വൈശ്വര്യ പൂജയും കഷായ നിവേദ്യ പൂജയും താല സമർപ്പണം തൊട്ടിൽ സമർപ്പണം പ്രത്യക്ഷ ദർശനത്തിൽ അരുൾ ചെയ്തതിൽ പ്രകാരം നടത്തിവരുന്നു.